Monday, December 1, 2008

സദയം

ഞായര്‍ ഈയിടെ എനിക്ക്‌ വിരസമായിരിക്കുന്നു, ഈ ചെരു പട്ടണത്തില്‍ സമയം തള്ളി നീക്കുവാന്‍ എന്തോ എനിക്കു കഴിയുന്നില്ല. കഴിഞ്ഞ ദിവസം ബസ്സിനു പിറകേപോയ ദാവണി ചുറ്റിയ പെണ്‍കുട്ടി യെ തിരഞ്ഞു നടന്നാലോ എന്നു പോലും ഞാന്‍ ആലോചിച്ചു. ബെന്നിയുടെ കടയില്‍ വച്ചാണു ഞാന്‍ ആ കുട്ടിയെ പിന്നീട്‌ കണ്ടത്‌. അതെ ആ കൈനോട്ടക്കാരന്‍ പറഞ്ഞ പോലെ കാര്യങ്ങള്‍ നീങ്ങുന്നു, ജനുവരിക്കുള്ളില്‍ എണ്റ്റെ ജീവിതത്തിലേക്ക്‌ ഇവള്‍ കടന്നുവരും, ഞാന്‍ ഉറപ്പിച്ചു.
സത്യന്‍ ചിത്രം വരക്കാന്‍ തുടങ്ങി, എങ്ങനെ വരച്ചാലും അടുത്ത വീട്ടിലെ പെണ്‍കുട്ടിയുടെ മുഖം കാന്‍ വ്യാസില്‍ തെളിയും, ദുര്‍നടപ്പുകാരിയായ ചെറിയമ്മയുടെ പ്രലോഭനങ്ങളില്‍ അവള്‍ വീഴരുതേ എന്നയാള്‍ പ്രാര്‍തിക്കും. അതില്‍ നിന്നും രക്ഷ നേടാനായാണവള്‍ ഇന്നലെ സത്യണ്റ്റെ വീട്ടിലെത്തിയത്‌, മാന്യമായി ജീവിക്കാന്‍ ഉള്ള ഒരു വഴി ആയാണു സേതു അവളെ ആ പരസ്യ കടയില്‍ അയച്ചത്‌.
ഇന്നലെ ഓഫീസിലെ രാജേട്ടനോട്‌ ഞാനെണ്റ്റെ ഇഷ്ടം പറഞ്ഞു. ആ കുട്ടി ഓഫീസിനെതിരായുള്ള പരസ്യ സ്താപനത്തിലാണു ജോലി ചെയ്യുന്നതത്രെ. പക്ഷേ അവളെ നീ നോക്കണ്ട എന്നും രാജേട്ടന്‍ പറഞ്ഞു. പാവം വീട്ടിലെ കുട്ടിയായിരിക്കും അവള്‍ അതുകൊണ്ട്‌ നിണ്റ്റെ സ്റ്റാറ്റസിനവള്‍ ചേരില്ല എന്നായിരിക്കും രാജേട്ടന്‍ ഉദ്ദേശിച്ചത്‌ എന്നു ഞാന്‍ കരുതി. "രാജേട്ടാ എനിക്ക്‌ അങ്ങനെത്തെ പ്രശ്നങ്ങള്‍ ഒന്നും ഇല്ല" എന്നതിനു ഒരുതരം ദേഷ്യത്തോടെ ആണു രാജേട്ടന്‍ മറുപടി പറഞ്ഞത്‌. പിന്നീട്‌ ബെന്നിയാണു പറഞ്ഞത്‌ അവളുടെ സ്താപനത്തിണ്റ്റെ മുതലാളിയവിടെ വന്ന പേണ്‍കുട്ടികളെ എല്ലാം ചതിച്ചിട്ടുണ്ടെന്ന്‌, നീ അവളുടെ ഓഫീസില്‍ ഒരു മറച്ച റൂം കണ്ടിട്ടുണ്ടോ? അതിനുള്ളിലേക്ക്‌ അവളെ എന്നെങ്കിലും അയാള്‍ കൊണ്ടുപോകും, ഇടിവെട്ടേറ്റ പോലെ ഞാന്‍ തരിച്ചു നിന്നു.
സത്യണ്റ്റെ സ്വപ്നങ്ങള്‍ പൂവിട്ടു തുടങ്ങിയിരിക്കുന്നു, അവളുടെ കൊച്ചനുജത്തിമാരെ പഠിപ്പിക്കണം നല്ല ഒരു ജീവിതം തുടങ്ങണം എന്നെല്ലാം തീരുമാനിച്ചു. കഴിഞ്ഞ രണ്ടു ദിവസമായി ചേച്ചി വൈകീട്ട്‌ എങ്ങോട്ടോ പോകുന്നു എന്നു പീള്ളേര്‍ പറഞ്ഞതു സേതു വിശ്വസിച്ചില്ല. അന്നു രാത്രി വാടിയ മുല്ലപ്പൂക്കളുമായി വന്ന രാജിയെ കണ്ട്‌ സത്യന്‍ ഞെട്ടി. "കാണാത്തലോകങ്ങള്‍ കാണിക്കാന്‍ നിങ്ങളെയും ഒരിക്കല്‍ കൊണ്ടോകാം ട്ടോ "കൂടെ വന്ന ഓട്ടോ ഡ്രൈവര്‍ പിള്ളേരോടായ്‌ പറഞ്ഞു.
പുറത്തിറങ്ങുന്ന പെണ്‍കുട്ടികളെ കുറിച്ച്‌ നാട്ടിലെ വായ്‌ നോക്കികള്‍ പല അപവാദങ്ങളും പറയും എന്നു ഞാന്‍ ആശ്വസിച്ചു, എന്നാലും അവളെ കണ്ട്‌ എണ്റ്റെ മനസു തുറക്കാന്‍ ഞാന്‍ തീരുമാനിച്ചു.
കഴുകന്‍മാരെ കൊന്നിട്ട്‌ മാത്രം കാര്യമില്ല എന്നു സത്യന്‍ തീരുമാനിച്ചു ഇരകള്‍ ഇപ്പോളും വീഴാന്‍ കണക്കായി നടക്കുന്നു. അവളുടെ ഓഫിസില്‍ വാതില്‍ പാതി ചാരിയിട്ടിരിക്കുന്നു, ഞാന്‍ ചെന്ന ശബ്ദം കേട്ടതു കൊണ്ടാകണം അയാള്‍ രഹസ്യ മുറിയില്‍ നിന്നും ഇറങ്ങി വന്നു. അവള്‍ ഇന്നു ലീവ്‌ ആണെന്നയാള്‍ പറഞ്ഞു,
രണ്ടു കുട്ടികളേയും സത്യണ്റ്റെ വീട്ടിലേക്ക്‌ കൂട്ടികൊണ്ടുവന്നു അവര്‍ക്കും കാണാത്ത ലോകം ഈ സമൂഹം കാണിക്കുമെന്നയാള്‍ മനസ്സിലാക്കിയിരുന്നു.
അവള്‍ ഓഫീസില്‍ നിന്നുമിറങ്ങി ഓടുന്നത്‌ ഞാന്‍ കണ്ടു, അയാള്‍ എന്നോട്‌ കള്ളം പറഞ്ഞതായിരുന്നു, കാണാത്ത ലോകത്തില്‍ അയാള്‍ അവളെ രാജകുമാരി ആക്കിയിരിക്കുന്നു എന്നെനിക്കു മനസ്സിലായി. ഞാന്‍ തിരിഞ്ഞു നടന്നു മറ്റു പോംവഴികള്‍ ഒന്നും എണ്റ്റെ മുന്നില്‍ ഇല്ല ഞാന്‍ മുറിയില്‍ എത്തി ഒരു പെയ്ണ്റ്റടിച്ചു കിടന്നു ,
സത്യണ്റ്റെ ക്യാന്‍ വാസില്‍ പിള്ളേരുടെ ചോര കോണ്ട്‌ ചിത്രം വരക്കാന്‍ തുടങ്ങി

Saturday, September 27, 2008

വര്‍ഗ്ഗീസ്‌

വര്‍ഗ്ഗീസ്‌ രാവിലെ എഴുന്നേറ്റു മനോരമയും, ചായയും കുടിച്ചു എന്നിട്ട്‌
സെന്‍ സെക്സ്‌ തകറ്‍ച്ച ഓര്‍ത്തുകൊണ്ട്‌ തിരുനെല്ലി കാട്ടിലേക്കിറങ്ങി
അവിവാഹിതരായ അമ്മമാരുടെ ഫോട്ടോയും എടുത്ത്‌ നാടനും അടിച്ചു കാട്ടിലൂടെ നടന്നു.
ഹര്‍ത്താലിനെ ശപിച്ച്‌ റോഡിലൂടെ നടന്നു. പിന്നെ താടിവടിക്കാതെ നഗരത്തിലേക്കും
ഷോപ്പിംഗ്‌ മാളുകളില്‍ കറങ്ങിനടന്നു, 5 സ്റ്റാര്‍ ഹോട്ടലില്‍ വിപ്ളവത്തിണ്റ്റെ സാധ്യതകള്‍ തിരഞ്ഞു, വൈകീട്ട്‌
അമേരിക്കന്‍ ദാരിദ്യത്തെ കുറിച്ച്‌ പഠിച്ചു രാത്രി മട്ടനും ചിക്കനും പിന്നെ വയനാടന്‍ സ്വീറ്റികളില്‍ മയക്കവും.
തിയേറ്ററില്‍ പോയി, തലപ്പാവു കണ്ടു, നീണ്ട തിയേറ്ററും കസേരകളും പിന്നെ ഞാനും
വിപ്ളവം മരിക്കില്ലത്രെ, ഞാന്‍ ചാനല്‍ ഓഫീസില്‍ പോയി ന്യൂസ്‌ അവറില്‍ പങ്കെടുത്തു
എല്ലാരും എന്നിലെ വിപ്ളവകാരിയെ തിരിച്ചറിഞ്ഞു, പിന്നെ വീട്ടിലേക്കു
വിളിച്ചു പറഞ്ഞു ഭാര്യയോടും കുട്ടികളോടും ചുരമിറങ്ങിക്കോളാന്‍

Thursday, August 28, 2008

Kuttanaadan Music by Jithu Singers: Nithin,Yaseer,Jithu

Get this widget | Track details | eSnips Social DNA

En Uyire Music by Anwer Singers Nithin,Yaseer

Get this widget | Track details | eSnips Social DNA

Tuesday, August 19, 2008

പേന്‍

വിടര്‍ന്ന അവളുടെ നെറ്റിയില്‍ ചുംബിച്ചു കൊണ്ട്‌ നന്ദന്‍ പതുക്കെ എഴുനേറ്റു. ഇന്നലത്തെ പരാക്രമത്തിനിടയില്‍ അവള്‍ വലിച്ചെറിഞ്ഞ ഷര്‍ട്ട്‌ തിരയുന്നതിനിടയിലാണു ആേ വിടര്‍ന്ന നെറ്റിയിലേക്ക്‌ നന്ദന്‍ ഒന്നു കൂടി നോക്കിയത്‌ മുടികള്‍ക്കിടയില്‍ നിന്നും ഒരു വലിയ പേന്‍ പുറത്തേക്ക്‌ വരുന്നു. ചോര കുടിച്ച്‌ തടിച്ചു വീര്‍ത്ത പേന്‍, രാജിയുടെ തലയിലെ പേന്‍ ഒരു ഉദ്ദീപനമാണെന്നാണു അച്ചായണ്റ്റെ പക്ഷം അച്ചായനായിരുന്നു നന്ദനെ രാജിയില്‍ എത്തിച്ചത്‌. ഇന്ദു വീട്ടിലില്ലാത്ത ദിനങ്ങളില്‍ മാത്രമേ നന്ദന്‍ രാജിയെ തേടി വരാറുള്ളൂ, പക്ഷെ അച്ചായന്‍ ഒരു സ്ഥിരം സന്ദര്‍ശകനായിരുന്നു.
ഇന്ദുവിണ്റ്റെയും നന്ദണ്റ്റെയും കല്ല്യാണം കഴിഞ്ഞിട്ട്‌ വര്‍ഷം ൩ ആയി ഇതുവരെ അവര്‍ക്ക്‌ കുട്ടികളുണ്ടായിട്ടില്ല്ല ആരും അതവരോട്‌ ചോദിക്കാറുമില്ല , അല്ലെങ്കില്‍ തന്നെ സ്വന്തം കുട്ടികളെ തന്നെ നോക്കാന്‍ കഴിയാത്ത ഈ നഗരത്തിലേ ആളുകള്‍ക്ക്‌ അതിനെവിടെയാ നേരം.
ഏെകദേശം ഒരു മാസമായിക്കാണും രാജിയെ കണ്ടിട്ട്‌ നന്ദന്‍ ഓര്‍ത്തു അടുത്ത ആഴ്ച ഇന്ദു ആണ്റ്റിയുടെ വീട്ടില്‍ പോകുന്നുണ്ട്‌ ആ ദിവസങ്ങളില്‍ ഈ ക്ഷീണമെല്ലാം തീറ്‍ക്കണം. ഇന്ദുവിണ്റ്റെ തലയില്‍ പേന്‍ ഇല്ലേ? ഒരു പക്ഷെ പേന്‍ കണ്ടിട്ടെങ്കിലും തനിക്ക്‌ സംത്രുപ്തി വരുമെന്ന് വിചാരിച്ച്കാണു ചോദിച്ചത്‌, പക്ഷെ ഇന്ദു ഉറക്കത്തിണ്റ്റെ നീരാളി പ്പിടുത്തത്തിലായിപ്പോയിരുന്നു. അന്നു രാത്രി മുഴുവന്‍ നന്ദനു ഉറക്കമില്ലായിരുന്നു ഒരു പേന്‍ പോലും ഇല്ലാത്ത ഒരു തലയുമായാണല്ലോ ഈശ്വരാ തണ്റ്റെ ഭാര്യ ജീവിക്കുന്നത്‌ എന്നോര്‍ത്തയാള്‍ നെടുവീര്‍പ്പിട്ടു.
എത്ര പെട്ടന്നാണു ഒരാഴ്ച കടന്നുപോയത്‌ ഇന്ദുവിനെ യാത്രയാക്കി നേരെ അച്ച്കായണ്റ്റെ അടുത്തുപോയി ഒരാഴ്ച്ക ലീവെടുക്കാന്‍ പറഞ്ഞു. "അവള്‍ പോയ ത്രില്ലിലാണല്ലെ? നടക്കട്ടെ നടക്കട്ടെ" അച്ചായണ്റ്റെ ആശംസയുമായി രാജിയെ തേടി നന്ദന്‍ യാത്രയായി. രാജിയുടെ തലയില്‍ പേനിണ്റ്റെ എണ്ണം കൂടിയിട്ടുണ്ട്‌, നെട്ടിയിലെല്ലാം പേന്‍ അരിച്ചിറങ്ങും അതിനെയെല്ലാം പൊട്ടിച്ചു കൊല്ലാന്‍ നന്ദന്‍ ശ്രമിച്ചു കോണ്ടിരുന്നു, പേന്‍ വധം നടക്കുന്ന കാര്യം വൈകിയാണു രാജി അറിഞ്ഞത്‌. "ശരീരം മാത്രമെ ഞാന്‍ നിങ്ങള്‍ക്ക്‌ തന്നിട്ടുള്ളൂ" എന്നവള്‍ ആക്രോശിച്ചു. ഒരാഴ്ചത്തെ ആഘോഷം ഒറ്റരാത്രികൊണ്ട്‌ നിറുത്തി നന്ദനും ഇന്ദുവിണ്റ്റെ ആണ്റ്റിയുടെ വീട്ടിലേക്ക്‌ പോയി.
നന്ദനെ കണ്ടപ്പോള്‍ എല്ലാവര്‍ക്കും സന്തോഷമായി ആണ്റ്റിയുടെയും മറ്റും സ്നേഹത്തോടെയുള്ള പെരുമാറ്റം കണ്ടപ്പോഴാണു ചെറുപ്പത്തിലേ മതാപിതാക്കള്‍ മരിച്ചുപോയ ഇന്ദുവിനെ താന്‍ വഞ്ചിച്ചെന്ന തോന്നല്‍ അയാളിലുണ്ടായത്‌. അന്നു രാത്രി വ്രതശുദ്ധി വരുത്തിയ മനസ്സുമായാണു അയാള്‍ ഇന്ദുവിനരികിലേക്ക്‌ ചെന്നത്‌. തണ്റ്റെ ഭാര്യക്ക്‌ ഇത്രയും സൌന്ദര്യമുണ്ടെന്ന് നേരത്തെ മനസ്സിലാക്കാന്‍ കഴിയാതെ പോയതില്‍ അയാള്‍ പശ്ചാത്തപിച്ചു. സ്നേഹവാത്സല്യത്തോടെ അവളുടെ നെറ്റിയില്‍ ചുംബിച്ചു കൊണ്ട്‌ തണ്റ്റെ തെറ്റുകള്‍ ഏെറ്റുപറയാന്‍ അയാളുറപ്പിച്ചു,പക്ഷെ അവളുടെ നെറ്റിയിലേക്ക്‌ കുറേ പേനുകള്‍ ഇറങ്ങിവന്നിരുന്നു

Sunday, August 17, 2008

മരിച്ചപ്പോള്‍ ജനിച്ചവര്‍

വീണപ്പോള്‍ ഞാന്‍ നടക്കാന്‍ പഠിച്ചു
നടന്നപ്പോള്‍ വീഴാനും..
കിടന്നപ്പോള്‍ ഞാന്‍ ഉറങ്ങാന്‍ പഠിച്ചു
ഉറങ്ങുബോള്‍ കിടക്കാനും
പകലത്ത്‌ ഞാന്‍ കാണാന്‍ പഠിച്ചു
ഇരുട്ടത്ത്‌ കണ്ണടക്കാനും..
നോക്കി ഞാന്‍ ചിരിക്കാന്‍ പഠിച്ചൂ
ചിരിച്ചു തന്നെ നോക്കിടാനും
ജനിച്ചപ്പോള്‍ ഞാന്‍ വളരാന്‍ പഠിച്ചൂ
വളറ്‍ന്നപ്പോള്‍ ജനിപ്പിച്ചിടാനും
ഒടുവില്‍ ഞാന്‍ മരിക്കാന്‍ പഠിച്ചൂ
മരിക്കുംബോള്‍ ഒടുങ്ങാനും
ഇന്നെല്ലാരും ജനിച്ചപ്പോള്‍ മരിച്ചിരുന്നൂ
മരിച്ചപ്പോള്‍... ജനിച്ചിരുന്നൂ

Saturday, August 2, 2008

ഞാന്‍ എങ്ങനെ സന്ന്യാസിയായി

അന്ന് അവളെ ഞാന്‍ സ്നേഹിച്ചു.
പിന്നീടെപ്പോഴോ അവളെന്നെ ഇട്ടേച്ചു പോയി
പിന്നീട്‌ ഞാന്‍ കണ്ട കുട്ടികള്‍ക്കൊന്നുംഅവളുടെ സ്വഭാവമായിരുന്നില്ല.
സ്വഭാവത്തെ മറന്നു രൂപത്തെ ഞാന്‍ സ്നേഹിച്ചു
രൂപങ്ങള്‍ ഞാന്‍ ആസ്വദിച്ചു
അസ്വാദനം മടുത്തപ്പോള്‍ ഞാന്‍ രൂപങ്ങള്‍ ഭക്ഷിച്ചു
രൂപങ്ങളില്‍ കുറേ നാള്‍.....
രൂപങ്ങള്‍ മടുത്തപ്പോള്‍ ഞാന്‍ അറിഞ്ഞു.
എനിക്കിനിയും എയ്ഡ്സ്‌ വന്നില്ലെന്ന്.
സ്വരം നന്നായപ്പോള്‍ നല്ലത്‌ പാട്ടു നിര്‍ത്തുകയല്ലേ?
അങ്ങനെ ഞാനും സന്ന്യസിക്കാന്‍ തീരുമാനിച്ചു

Tuesday, July 29, 2008

കവിത

പ്രസവവേദന കഴിഞ്ഞൂ
കവിതകള്‍ പിറന്നൂ
ഒന്ന്‌ നഗരത്തിലും
ഒന്ന്‌ ഗ്രാമത്തിലും

നഗരത്തിലേത്‌-
ആശുപത്രിയിലായിരുന്നൂ..
ഗ്രാമത്തിലേത്‌
ചെറ്റക്കുടിലിലും

നഗരത്തിലേത്‌
വിരൂപയായിരുന്നു
ഗ്രാമത്തിലേത്‌
സുന്ദരിയും

അവര്‍ രണ്ടുപേരെയും
ബലാല്‍ സംഘം ചെയ്തു
ഒരാള്‍ ആത്മഹത്യ ചെയ്തു
മറ്റേയാള്‍ ഇപ്പോഴും ജീവിക്കുന്നു

Saturday, July 5, 2008

ഞങ്ങള്‍ മതേതര വാദികളായിരുന്നു

ഞങ്ങള്‍ മതേതര വാദികളായിരുന്നു
ഞങ്ങള്‍ കല്ല്യാണം കഴിക്കാനുറച്ചു
മുഹമ്മദിനു ജാതിയും മതവും പ്രശ്നമല്ല
പെണ്ണ്‌ മുസ്ളീമായാല്‍ മതി.
തോമസിനും ജതിമതപ്രശ്നമില്ല
പെണ്ണ്‌ ക്രിസ്ത്യനായാല്‍ മതി
പദ്മനാഭനു മതം ഒരു പ്രശ്നമേ അല്ല
പക്ഷേ കുട്ടി നായരായാല്‍ മതി
നാരായണനും അങ്ങനെ തന്നെ
പക്ഷെ കുട്ടി ഈഴവ ആകണമെന്നു മാത്രം
എനിക്കും ജാതിയും മതവും പ്രശ്നമില്ല
കുട്ടി നന്നായിരുന്നാല്‍ മതി
അവര്‍ക്കെല്ലാം പെണ്ണും പൊന്നും കിട്ടി
എന്തോ എനിക്കുമാത്രം ഒന്നുംകിട്ടിയില്ല

Wednesday, July 2, 2008

അച്ചന്‍

മലപ്പുറത്ത്‌ നാലു കൂടി.
കോട്ടയത്ത്‌ മൂന്നു കുറഞ്ഞു.
എന്താ പ്രശ്നം പട്ടക്കാര്‍ ആലോചിച്ചു.
പള്ളിക്കാര്‍ ഉത്തരം കണ്ടെത്തി.
പുതിയ ഓഫര്‍ ലേഖനമിറക്കി.
ഒന്നാമത്തേതിനു 25%.
രണ്ടാമത്തേതിനു 50%.
മൂന്നാമത്തേതിനു 100%.
എന്നിട്ടും ഫലം കാണുന്നില്ല.
ഇനി എന്തുചെയ്യും? അച്ചന്‍ ആലോചിച്ചു.
വഴി ഒന്നേ ഉള്ളൂ അച്ചനുത്തരം കിട്ടി.
അങ്ങനെ അച്ചന്‍ അചഛനായി.

Wednesday, May 28, 2008

ജഡനീണ്ട ചിന്തകള്‍

വെറുമൊരു കള്ളനായെന്നെ സന്ന്യാസിയെന്നു വിളിച്ചില്ലേ നിങ്ങള്‍
നീണ്ട ജഡയില്ലത്തൊരെന്നെ സന്ന്യാസിയെന്നു വിളിച്ചില്ലേ?
വിരിയുന്ന സ്വപ്നങ്ങള്‍ പൊഴിയുന്ന നേരത്ത്‌ ഓടിയണഞ്ഞിരുന്നില്ലേ..
നിങ്ങളോടിയണഞ്ഞിരുന്നില്ലേ?.
മന്ത്രം ജപിക്കുന്ന ചുണ്ടിനാല്‍ നിങ്ങള്‍ക്ക്‌ ഉമ്മകള്‍ നേര്‍ന്നിരുന്നില്ലേ
ഞാന്‍ ഉമ്മകള്‍ തന്നിരുന്നില്ലേ?
ജപമാല തിരിയേണ്ട കൈകളാല്‍ നിങ്ങളെ വാരിപ്പുണര്‍ന്നിരുന്നില്ലേ
നിങ്ങളെ വാരിപ്പുണര്‍ന്നിരുന്നില്ലേ?
അയലത്തെ കുഞ്ഞിനെ കണ്ണുവെച്ചീടുവാന്‍ മന്ത്രം ജപിച്ചു തന്നില്ലേ?
നിങ്ങള്‍ക്ക്‌ മന്ത്രം ജപിച്ചു തന്നില്ലേ?
ഇന്ന്‌
പാളങ്ങള്‍ തെറ്റുന്ന കാലത്ത്‌ എണ്റ്റെ ആട്ടിന്‍ തോലു വലിച്ചൂരിയില്ലേ
അവരാട്ടിന്‍ തോലു വലിച്ചെടുതില്ലേ?
സംശയമെന്നിട്ടുമ്മില്ലേ? നിങ്ങള്‍ക്കുമെന്നില്‍ സംശയമില്ലേ?
നിങ്ങളൊളിപ്പിച്ച ഉമ്മയും വേഴ്ചയും നാട്ടിലേ പാട്ടായി മാറിയില്ലേ..
ഇന്നു നാട്ടിലേ പാട്ടായി മാറിയില്ലേ.
എന്നിട്ടുമില്ലേ നിരാശ നിങ്ങള്‍ക്കുമിപ്പോഴുമില്ലേ നിരാശ
എല്ലാമെനിക്കിന്നറിയാം ഇനി എന്തു ഞാന്‍ ചെയ്യേണമെന്നെനിക്കറിയാം
എന്തു ഞാന്‍ ചെയ്യേണമെന്നെനിക്കറിയാം
നാളെ
ജഡനീണ്ട ചിന്തയെ വാരിപ്പുണരാന്‍ ആട്ടിന്‍ തോലിനെ ഉപ്പിട്ടുവെക്കാം
ഇന്നാട്ടിന്‍ തോലിനെ ഉപ്പിട്ടുവെക്കാം

Monday, May 12, 2008

അവര്‍

അവര്‍ വിരഹഗാനം അവര്‍ക്കിഷ്ടമില്ലായിരുന്നു..
ദുഖ സിനിമകള്‍ അവര്‍ കണ്ടിരുന്നില്ല.
വറുതിയുടെ ഓണങ്ങള്‍ അവര്‍ക്കില്ലായിരുന്നു.
ഓണമവര്‍ക്ക്‌ ഹാപ്പി ഓണമായിരുന്നു.
അവര്‍ക്ക്‌
ചിക്കന്‍ ഗുനിയ മന്ത്രി പരത്തുന്ന രോഗമായിരുന്നു.
സൂചി പോലും പ്ളാസ്റ്റിക്‌ കവറില്‍ വേണമായിരുന്നു.
കോര്‍പ്പറേഷണ്റ്റെ ചണ്ടി വണ്ടി നാറുമായിരുന്നു.
മുപ്പത്‌ രൂപക്ക്‌ ചണ്ടി സംസ്കരിക്കാമായിരുന്നു.
അവരുടെ ചിരിയില്‍ ക്ളോസപ്പിന്‍ ആത്മവിശ്വാസമുണ്ടായിരുന്നു.
മൊഴിയില്‍ സാലറി ഹൈക്ക്‌ ഉണ്ടായിരുന്നു.
വായന കോടീശ്വരണ്റ്റെ വിജയഗാധകള്‍ ആയിരുന്നു.
ചര്‍ച്ചകള്‍ ഓഹരി വിലകളെ കുറിച്ചായിരുന്നു.
അവര്‍ തിക്കിതിരക്കി വോട്ടുചെയ്തിരുന്നില്ല.
വി എസ്‌ അവര്‍ക്ക്‌ പകല്‍ ദൈവമായിരുന്നു.
ഇരുണ്ടാല്‍ അവര്‍ വി എസിനെ പ്രാകുമായിരുന്നു.
പിണറായി അവര്‍ക്ക്‌ മാഫിയാ തലവനായിരുന്നു.
നമ്മുടെ വിപ്ളവത്തിനു തീവ്രത പോരായിരുന്നത്രെ.
ആണവത്തെ എതിര്‍ത്താല്‍ അവര്‍ അനുകൂലിക്കുമായിരുന്നു.
അനുകൂലിച്ചാല്‍ അമേരിക്കന്‍ ചാരനാക്കിക്കളയുമായിരുന്നു.
മാര്‍ക്സ്‌ ഇപ്പോള്‍ അവരിലൂടെയാണത്രെ സംസാരിക്കുന്നത്‌.