Wednesday, May 28, 2008

ജഡനീണ്ട ചിന്തകള്‍

വെറുമൊരു കള്ളനായെന്നെ സന്ന്യാസിയെന്നു വിളിച്ചില്ലേ നിങ്ങള്‍
നീണ്ട ജഡയില്ലത്തൊരെന്നെ സന്ന്യാസിയെന്നു വിളിച്ചില്ലേ?
വിരിയുന്ന സ്വപ്നങ്ങള്‍ പൊഴിയുന്ന നേരത്ത്‌ ഓടിയണഞ്ഞിരുന്നില്ലേ..
നിങ്ങളോടിയണഞ്ഞിരുന്നില്ലേ?.
മന്ത്രം ജപിക്കുന്ന ചുണ്ടിനാല്‍ നിങ്ങള്‍ക്ക്‌ ഉമ്മകള്‍ നേര്‍ന്നിരുന്നില്ലേ
ഞാന്‍ ഉമ്മകള്‍ തന്നിരുന്നില്ലേ?
ജപമാല തിരിയേണ്ട കൈകളാല്‍ നിങ്ങളെ വാരിപ്പുണര്‍ന്നിരുന്നില്ലേ
നിങ്ങളെ വാരിപ്പുണര്‍ന്നിരുന്നില്ലേ?
അയലത്തെ കുഞ്ഞിനെ കണ്ണുവെച്ചീടുവാന്‍ മന്ത്രം ജപിച്ചു തന്നില്ലേ?
നിങ്ങള്‍ക്ക്‌ മന്ത്രം ജപിച്ചു തന്നില്ലേ?
ഇന്ന്‌
പാളങ്ങള്‍ തെറ്റുന്ന കാലത്ത്‌ എണ്റ്റെ ആട്ടിന്‍ തോലു വലിച്ചൂരിയില്ലേ
അവരാട്ടിന്‍ തോലു വലിച്ചെടുതില്ലേ?
സംശയമെന്നിട്ടുമ്മില്ലേ? നിങ്ങള്‍ക്കുമെന്നില്‍ സംശയമില്ലേ?
നിങ്ങളൊളിപ്പിച്ച ഉമ്മയും വേഴ്ചയും നാട്ടിലേ പാട്ടായി മാറിയില്ലേ..
ഇന്നു നാട്ടിലേ പാട്ടായി മാറിയില്ലേ.
എന്നിട്ടുമില്ലേ നിരാശ നിങ്ങള്‍ക്കുമിപ്പോഴുമില്ലേ നിരാശ
എല്ലാമെനിക്കിന്നറിയാം ഇനി എന്തു ഞാന്‍ ചെയ്യേണമെന്നെനിക്കറിയാം
എന്തു ഞാന്‍ ചെയ്യേണമെന്നെനിക്കറിയാം
നാളെ
ജഡനീണ്ട ചിന്തയെ വാരിപ്പുണരാന്‍ ആട്ടിന്‍ തോലിനെ ഉപ്പിട്ടുവെക്കാം
ഇന്നാട്ടിന്‍ തോലിനെ ഉപ്പിട്ടുവെക്കാം

No comments: