Wednesday, March 23, 2016

രോഹിത്ത്

പ്രിയ രോഹിത് നിങ്ങളറിഞ്ഞിരുന്നില്ല
അമ്മയുടെ വയറിൽ നിന്നു പുറത്തുവന്ന നാളിലും
വിദ്യാലയത്തിലേക്ക് പിച്ചനടന്നപ്പോളും
ഗുണ്ടൂരിലെ മുളകുപാടങ്ങളിലെ ചുകപ്പു തിരഞ്ഞപ്പോളും
പ്രണയിനിയെ കാത്ത് കാൽ കുഴഞ്ഞപ്പോളും
ഉന്നത വിദ്യാഭ്യാസം തേടിപ്പോയപ്പോളും
ഒടുവിലാ കയറിൽ ഒടുങ്ങാൻ ചിന്തിച്ചപ്പോൾ പോലും...
അവർ നിന്റെ ചെവിയിൽ ഈയം ഒഴിച്ചിരുന്നില്ലെന്ന് 

Thursday, January 13, 2011

ഉറക്കം

ഉറങ്ങാന്‍ കിടന്നു, ഉറക്കം വന്നില്ല
ഉറക്കം നടിച്ചു, പക്ഷെ കണ്ണടഞ്ഞില്ല
മയക്കഗുളിക കഴിച്ചു, ബോധം പോയി
ബോധം വന്നു പക്ഷേ... സ്വപ്നം ബാക്കിയായി

Wednesday, June 23, 2010

നീലക്കുറിഞ്ഞി

നീലക്കുറിഞ്ഞിപൂക്കുന്നപോലെ
എന്നെങ്കിലും സ്വന്തമാകാന്‍
കൊതിക്കുന്ന ഒരു പാഴ്‌
സ്വപ്നമാണെന്‍ പ്രണയം

Monday, March 8, 2010

അമരന്‍

പ്രണയമേ...
നിനക്ക്‌ മരണം എന്ന്‌ പേരുണ്ടെങ്കില്‍
ഞാനിന്ന്‌ അമരനായിരിക്കും
കണ്ണൂകള്‍ക്കും കണ്ണുകള്‍ക്കും ഇടയില്‍
ചുണ്ടുകള്‍ക്കും ചുണ്ടുകള്‍ക്കും ഇടയില്‍
ഹൃദയത്തിനും ഹൃദയത്തിനും ഇടയില്‍
മരണം കൊതിക്കുന്ന അമരന്‍

മരണമേ...
നിനക്ക്‌ പ്രണയം എന്നു പേരുണ്ടെങ്കില്‍
ഞാനിന്നൊരു കാമുകനായിരിക്കും
ഈറനണിഞ്ഞ കണ്ണുകളില്‍
വിറയാര്‍ന്ന ചുണ്ടുകളില്‍
പൊട്ടിതകര്‍ന്ന ഹൃദയങ്ങളില്‍
ജീവന്‍ തേടുന്ന കാമുകന്‍