Tuesday, July 29, 2008

കവിത

പ്രസവവേദന കഴിഞ്ഞൂ
കവിതകള്‍ പിറന്നൂ
ഒന്ന്‌ നഗരത്തിലും
ഒന്ന്‌ ഗ്രാമത്തിലും

നഗരത്തിലേത്‌-
ആശുപത്രിയിലായിരുന്നൂ..
ഗ്രാമത്തിലേത്‌
ചെറ്റക്കുടിലിലും

നഗരത്തിലേത്‌
വിരൂപയായിരുന്നു
ഗ്രാമത്തിലേത്‌
സുന്ദരിയും

അവര്‍ രണ്ടുപേരെയും
ബലാല്‍ സംഘം ചെയ്തു
ഒരാള്‍ ആത്മഹത്യ ചെയ്തു
മറ്റേയാള്‍ ഇപ്പോഴും ജീവിക്കുന്നു

Saturday, July 5, 2008

ഞങ്ങള്‍ മതേതര വാദികളായിരുന്നു

ഞങ്ങള്‍ മതേതര വാദികളായിരുന്നു
ഞങ്ങള്‍ കല്ല്യാണം കഴിക്കാനുറച്ചു
മുഹമ്മദിനു ജാതിയും മതവും പ്രശ്നമല്ല
പെണ്ണ്‌ മുസ്ളീമായാല്‍ മതി.
തോമസിനും ജതിമതപ്രശ്നമില്ല
പെണ്ണ്‌ ക്രിസ്ത്യനായാല്‍ മതി
പദ്മനാഭനു മതം ഒരു പ്രശ്നമേ അല്ല
പക്ഷേ കുട്ടി നായരായാല്‍ മതി
നാരായണനും അങ്ങനെ തന്നെ
പക്ഷെ കുട്ടി ഈഴവ ആകണമെന്നു മാത്രം
എനിക്കും ജാതിയും മതവും പ്രശ്നമില്ല
കുട്ടി നന്നായിരുന്നാല്‍ മതി
അവര്‍ക്കെല്ലാം പെണ്ണും പൊന്നും കിട്ടി
എന്തോ എനിക്കുമാത്രം ഒന്നുംകിട്ടിയില്ല

Wednesday, July 2, 2008

അച്ചന്‍

മലപ്പുറത്ത്‌ നാലു കൂടി.
കോട്ടയത്ത്‌ മൂന്നു കുറഞ്ഞു.
എന്താ പ്രശ്നം പട്ടക്കാര്‍ ആലോചിച്ചു.
പള്ളിക്കാര്‍ ഉത്തരം കണ്ടെത്തി.
പുതിയ ഓഫര്‍ ലേഖനമിറക്കി.
ഒന്നാമത്തേതിനു 25%.
രണ്ടാമത്തേതിനു 50%.
മൂന്നാമത്തേതിനു 100%.
എന്നിട്ടും ഫലം കാണുന്നില്ല.
ഇനി എന്തുചെയ്യും? അച്ചന്‍ ആലോചിച്ചു.
വഴി ഒന്നേ ഉള്ളൂ അച്ചനുത്തരം കിട്ടി.
അങ്ങനെ അച്ചന്‍ അചഛനായി.