Tuesday, July 29, 2008

കവിത

പ്രസവവേദന കഴിഞ്ഞൂ
കവിതകള്‍ പിറന്നൂ
ഒന്ന്‌ നഗരത്തിലും
ഒന്ന്‌ ഗ്രാമത്തിലും

നഗരത്തിലേത്‌-
ആശുപത്രിയിലായിരുന്നൂ..
ഗ്രാമത്തിലേത്‌
ചെറ്റക്കുടിലിലും

നഗരത്തിലേത്‌
വിരൂപയായിരുന്നു
ഗ്രാമത്തിലേത്‌
സുന്ദരിയും

അവര്‍ രണ്ടുപേരെയും
ബലാല്‍ സംഘം ചെയ്തു
ഒരാള്‍ ആത്മഹത്യ ചെയ്തു
മറ്റേയാള്‍ ഇപ്പോഴും ജീവിക്കുന്നു

2 comments:

siva // ശിവ said...

നല്ല ചിന്ത...എനിക്കു തോന്നുന്നു ഗ്രാമത്തിലെ സുന്ദരിയാവും ആത്മഹത്യ ചെയ്തതെന്ന്...

കൊളത്ത്‌ said...

ഹായ്‌
ഗ്രാമത്തിലെ സുന്ദരി മാത്രമേ ഇത്രയും കാലമായ്‌ ആത്മഹത്യ ചെയ്തിട്ടുള്ളൂ