Saturday, August 2, 2008

ഞാന്‍ എങ്ങനെ സന്ന്യാസിയായി

അന്ന് അവളെ ഞാന്‍ സ്നേഹിച്ചു.
പിന്നീടെപ്പോഴോ അവളെന്നെ ഇട്ടേച്ചു പോയി
പിന്നീട്‌ ഞാന്‍ കണ്ട കുട്ടികള്‍ക്കൊന്നുംഅവളുടെ സ്വഭാവമായിരുന്നില്ല.
സ്വഭാവത്തെ മറന്നു രൂപത്തെ ഞാന്‍ സ്നേഹിച്ചു
രൂപങ്ങള്‍ ഞാന്‍ ആസ്വദിച്ചു
അസ്വാദനം മടുത്തപ്പോള്‍ ഞാന്‍ രൂപങ്ങള്‍ ഭക്ഷിച്ചു
രൂപങ്ങളില്‍ കുറേ നാള്‍.....
രൂപങ്ങള്‍ മടുത്തപ്പോള്‍ ഞാന്‍ അറിഞ്ഞു.
എനിക്കിനിയും എയ്ഡ്സ്‌ വന്നില്ലെന്ന്.
സ്വരം നന്നായപ്പോള്‍ നല്ലത്‌ പാട്ടു നിര്‍ത്തുകയല്ലേ?
അങ്ങനെ ഞാനും സന്ന്യസിക്കാന്‍ തീരുമാനിച്ചു

5 comments:

അജ്ഞാതന്‍ said...

അതു നന്നായി :)

Joker said...

....പൂര്‍വാശ്രമം...ഹ ഹ ഹ കൊള്ളാം.

കൊളത്ത്‌ said...

പൂര്‍വാശ്രമം ഓര്‍മ്മയില്ലല്ലോ......

siva // ശിവ said...

ഇപ്പോള്‍ ഏത് ആശ്രമത്തിലാ...

koottam said...

ഞാന്‍ കൂട്ടത്തില്‍ എഴുതിയതു പോലെ...തീവ്രമായ വഴികളില്‍ ഈ ആ‍ള്‍ പോകുന്നു....പക്ഷെ അധ്വാനം കുറെക്കൂടി വേണം.ഏറ്റവ്വും അവസാനത്തെ കൂട്ടില്‍ ആണു കവിത ഇരിക്കുന്നത്.....