Saturday, October 10, 2009

എണ്റ്റെ മരണം

ഹൃദയം ഉറയ്ക്കുമ്പോള്‍
കാഴ്ച മങ്ങുമ്പോള്‍
മൊഴികള്‍ കനക്കുമ്പോള്‍
ഞാന്‍ അറിയുന്നു,
നഷ്ടപെട്ട ജീവിതത്തിനുമേല്‍
ഒരു മഞ്ഞുപീലിയായ്‌
ആ മുഹൂര്‍ത്തം,
എണ്റ്റെ മരണം

ന്യു കേരള കോളനി

4 കാക്കക്ക്‌ 5 പള്ളിയും 5ലും ഒരുമിച്ചലര്‍ച്ചയും
വീഞ്ഞും ഇടയലേഖനവുമായി അച്ചായനും ഇവിടുണ്ട്‌
സത്യം പറയാലോ അമ്പലങ്ങള്‍ ഇവിടില്ല പക്ഷെ ബാലന്‍സ്‌
ശരിയാക്കാന്‍ എസ്‌ എന്‍ ഡി പിയും എന്‍ എസ്‌ എസും ഉണ്ട്‌

ഇപ്പോള്‍ അയല്‍പക്കത്ത്‌ പുതിയ ആള്‍ക്കാര്‍ വന്നു
ആരുടെ ആള്‍ക്കാരാ? കുറിയില്ല -ഹിന്ദുവല്ല
തൊപ്പിയില്ല -കാക്കയല്ല,കുരിശില്ല- അച്ചായനും അല്ല
ഒഹ്‌ എന്നാപ്പിന്നെ പരിചയപ്പെട്ടിട്ടും കാര്യമില്ല

യുക്തിരേഖയും ദേശാഭിമാനിയുമുണ്ട്‌, യുക്തിവാദി തന്നെ
ഒഴിയാന്‍ പറയാം പക്ഷെ കണ്ണൂര്‍കാരാകുമോ? എങ്ങനെ അറിയും?
ചെറിയ പയ്യനോട്‌ ചോദിക്കാം, മോണ്റ്റെ പേരെന്താ? "ജീവന്‍"
എവിടുന്നു വരുന്നു? ഏഴാം ക്ളാസിലെ പാഠ പുസ്തകത്തീന്ന്

മതേതരത്വം പാലിക്കാന്‍ അപ്പോള്‍ തന്നെ അവരെ ഓടിച്ചു വിട്ടു
സന്തോഷ സൂചകമായി അമ്പലത്തില്‍ പുഷ്പാഞ്ചലി
പള്ളിയില്‍ ഖുര്‍ ആന്‍ പാരായണം എന്നിവയും ഞായറാഴ്ച
ഇടയലേഖനവും വായിച്ചു ഞാനും ഹാപ്പി എല്ലാരും ഹാപ്പി

നിരാശകാമുകണ്റ്റെ പക

ഇരുളിണ്റ്റെ ആഴങ്ങളില്‍ നിന്നവള്‍ പൊങ്ങി വന്നു
ഓര്‍മ്മയുടെ നിറകുടം അവളിന്നെനിക്കു നല്‍കി
ഒരു പക്ഷെ ഇന്നിതെന്‍ തോന്നലാകാം
പുലറ്‍കാല സ്വപ്നത്തിന്‍ രൂപമാകാം

കറുത്തൊരാമുഖം വെളുത്തിരുന്നു
ചിരികളില്‍ പ്റേമത്തിന്‍ ഭാവമില്ല
കണ്‍പീലി നനയുന്ന തേങ്ങലില്ല
ചുണ്ടില്‍ പ്രതീക്ഷതന്‍ വാക്കുമില്ല

പണ്ടെന്നോ അവളെന്‍ മോഹമായി
തളിരിട്ടമനസ്സിണ്റ്റെ സ്വപ്നമായി
ഒടുവിലെന്നോ അവള്‍ക്ക്‌ ട്രാന്‍സ്ഫറായി
എണ്റ്റെ ഹ്രിദയത്തില്‍നിന്ന് അവണ്റ്റേതിലേക്ക്‌

ജീവിതം അലക്ഷ്യമായ്‌ കൂവിപ്പായുന്നു
ചെമ്മണ്‍ വഴികളില്‍ ഞാനും കാത്തുനിന്നില്ല
ഒടുവിലിന്നലെ ജീവിതമവള്‍ക്ക്‌ ഉത്തരം കൊടുത്തു
ഒരു നിരാശകാമുകണ്റ്റെ സ്വപ്നത്തില്‍ വന്നുകരയാന്‍

ഗോത്രം

ഞാനൊരു മുസ്ളീമായിരുന്നെങ്കില്‍
സജ്ന എന്നെ കെട്ടിയേനേ.........

ഞാനൊരു ക്രിസ്ത്യനായിരുന്നെങ്കില്‍
‍ട്രീസ എന്നെ കെട്ടിയേനേ......

ഞാനൊരു നായരായിരുന്നെങ്കില്‍
‍രേഖ എന്നെ കെട്ടിയേനേ......

ഞാനൊരു പട്ടരായിരുന്നെങ്കില്‍
ലക്ഷ്മി എന്നെ കെട്ടിയേനേ...

ഞാനൊരു മനുഷ്യനായിപ്പൊയ്‌
അവര്‍ക്കാര്‍ക്കും ധൈര്യമില്ല

അവസാനം ജനിച്ച ഗോത്രം ഞാന്‍
കണ്ടെത്തി ഞാനും തിയ്യനായി

Friday, October 9, 2009

യാത്ര

ഒരാള്‍ വടക്കോട്ട്‌ പാഞ്ഞു
അവറ്‍ തെക്കോട്ടു നടന്നു
ആരെ തെക്കോട്ടെടുക്കും?
കാത്തിരുന്നു തന്നെ കാണാം

ഒരു വാലണ്റ്റൈന്‍ ദിനം

എന്തിനോ വേണ്ടിയീ പ്റണയം
ഒന്നുകില്‍ നീ എന്നെ മറക്കും
അല്ലെങ്കില്‍ ഞാന്‍ നിന്നെ മറക്കും
സ്വപ്നങ്ങള്‍ തന്നെ നാം മറക്കും

എന്തിനോ വേണ്ടിയീ ദിനം
ഒന്നുകില്‍ നീ എന്നെ ഓര്‍ക്കും
അല്ലെങ്കില്‍ ഞാന്‍ നിന്നെ ഓര്‍ക്കും
എന്നിട്ടു വീണ്ടും മറക്കും

ഇപ്പോള്‍ ജാതി പ്റണയം,ജാതകപ്റണയം
ഇണ്റ്റര്‍നെറ്റ്‌ പ്റണയം മൊബൈല്‍ പ്റണയം
ഇതൊന്നുമില്ലാതെയെന്‍ പ്റണയം
ഇപ്പോഴിതാ മണ്ണടിഞ്ഞിരിക്കുന്നു

Monday, February 2, 2009

ഗ്രാവിറ്റി

ഇന്നലെ തലയില്‍ ഒരാപ്പിള്‍ വീണു
പൊയ വഴിയിലാ കാക്കയും പറ്റിച്ചു
ഇതെന്തേ എല്ലാം എണ്റ്റെ തലയില്‍?
ജ്യോത്സ്യന്‍ പറഞ്ഞു തലവരയെന്ന്‌
കോമരം പറഞ്ഞു തൊപ്പിവെക്കാന്‍
ഉത്തരം പലരായ്‌ പറഞ്ഞു തന്നു
ഇന്നിതാ അയലത്തെ ഗര്‍ഭവും
ഇപ്പോള്‍ എനിക്കു മനസ്സിലായ്‌
ആ ഉത്തരങ്ങള്‍ തെറ്റാണെന്ന്‌
ഉത്തരം എനിക്കു കിട്ടി- ഗ്രാവിറ്റി

അര്‍ബുദം

ഒരു തലവേദന, ഒരു വിറയല്‍
എന്തോ, മഴക്കാലമല്ലേ?
ഒരു വിമ്മിഷ്ടം ഒരു മറവി
തണുപ്പു കൊണ്ടാകാം.....
ചെറിയ ദേഷ്യം വലിയ മൌനം
വേനലിണ്റ്റെ നിരാശയായിരിക്കും

മരണമണികള്‍ മുഴങ്ങുന്നു....
അതെ കാലന്‍ എത്തിയത്രെ
ഇപ്പോള്‍ ഞാന്‍ അറിയുന്നു
എണ്റ്റെ രക്തം ചതിച്ചെന്ന്
ഇനി ഞാന്‍ ചെമ്പട്ടിലും
അയാള്‍ പടിക്കു പുറത്തും