Monday, May 12, 2008

അവര്‍

അവര്‍ വിരഹഗാനം അവര്‍ക്കിഷ്ടമില്ലായിരുന്നു..
ദുഖ സിനിമകള്‍ അവര്‍ കണ്ടിരുന്നില്ല.
വറുതിയുടെ ഓണങ്ങള്‍ അവര്‍ക്കില്ലായിരുന്നു.
ഓണമവര്‍ക്ക്‌ ഹാപ്പി ഓണമായിരുന്നു.
അവര്‍ക്ക്‌
ചിക്കന്‍ ഗുനിയ മന്ത്രി പരത്തുന്ന രോഗമായിരുന്നു.
സൂചി പോലും പ്ളാസ്റ്റിക്‌ കവറില്‍ വേണമായിരുന്നു.
കോര്‍പ്പറേഷണ്റ്റെ ചണ്ടി വണ്ടി നാറുമായിരുന്നു.
മുപ്പത്‌ രൂപക്ക്‌ ചണ്ടി സംസ്കരിക്കാമായിരുന്നു.
അവരുടെ ചിരിയില്‍ ക്ളോസപ്പിന്‍ ആത്മവിശ്വാസമുണ്ടായിരുന്നു.
മൊഴിയില്‍ സാലറി ഹൈക്ക്‌ ഉണ്ടായിരുന്നു.
വായന കോടീശ്വരണ്റ്റെ വിജയഗാധകള്‍ ആയിരുന്നു.
ചര്‍ച്ചകള്‍ ഓഹരി വിലകളെ കുറിച്ചായിരുന്നു.
അവര്‍ തിക്കിതിരക്കി വോട്ടുചെയ്തിരുന്നില്ല.
വി എസ്‌ അവര്‍ക്ക്‌ പകല്‍ ദൈവമായിരുന്നു.
ഇരുണ്ടാല്‍ അവര്‍ വി എസിനെ പ്രാകുമായിരുന്നു.
പിണറായി അവര്‍ക്ക്‌ മാഫിയാ തലവനായിരുന്നു.
നമ്മുടെ വിപ്ളവത്തിനു തീവ്രത പോരായിരുന്നത്രെ.
ആണവത്തെ എതിര്‍ത്താല്‍ അവര്‍ അനുകൂലിക്കുമായിരുന്നു.
അനുകൂലിച്ചാല്‍ അമേരിക്കന്‍ ചാരനാക്കിക്കളയുമായിരുന്നു.
മാര്‍ക്സ്‌ ഇപ്പോള്‍ അവരിലൂടെയാണത്രെ സംസാരിക്കുന്നത്‌.

2 comments:

Anonymous said...

enna aduthath?
vinay

kariannur said...

ആകെക്കൂ‍ൂടി എല്ലം നന്നായിട്ടുണ്ട്