Monday, March 8, 2010

അമരന്‍

പ്രണയമേ...
നിനക്ക്‌ മരണം എന്ന്‌ പേരുണ്ടെങ്കില്‍
ഞാനിന്ന്‌ അമരനായിരിക്കും
കണ്ണൂകള്‍ക്കും കണ്ണുകള്‍ക്കും ഇടയില്‍
ചുണ്ടുകള്‍ക്കും ചുണ്ടുകള്‍ക്കും ഇടയില്‍
ഹൃദയത്തിനും ഹൃദയത്തിനും ഇടയില്‍
മരണം കൊതിക്കുന്ന അമരന്‍

മരണമേ...
നിനക്ക്‌ പ്രണയം എന്നു പേരുണ്ടെങ്കില്‍
ഞാനിന്നൊരു കാമുകനായിരിക്കും
ഈറനണിഞ്ഞ കണ്ണുകളില്‍
വിറയാര്‍ന്ന ചുണ്ടുകളില്‍
പൊട്ടിതകര്‍ന്ന ഹൃദയങ്ങളില്‍
ജീവന്‍ തേടുന്ന കാമുകന്‍

Saturday, October 10, 2009

എണ്റ്റെ മരണം

ഹൃദയം ഉറയ്ക്കുമ്പോള്‍
കാഴ്ച മങ്ങുമ്പോള്‍
മൊഴികള്‍ കനക്കുമ്പോള്‍
ഞാന്‍ അറിയുന്നു,
നഷ്ടപെട്ട ജീവിതത്തിനുമേല്‍
ഒരു മഞ്ഞുപീലിയായ്‌
ആ മുഹൂര്‍ത്തം,
എണ്റ്റെ മരണം

ന്യു കേരള കോളനി

4 കാക്കക്ക്‌ 5 പള്ളിയും 5ലും ഒരുമിച്ചലര്‍ച്ചയും
വീഞ്ഞും ഇടയലേഖനവുമായി അച്ചായനും ഇവിടുണ്ട്‌
സത്യം പറയാലോ അമ്പലങ്ങള്‍ ഇവിടില്ല പക്ഷെ ബാലന്‍സ്‌
ശരിയാക്കാന്‍ എസ്‌ എന്‍ ഡി പിയും എന്‍ എസ്‌ എസും ഉണ്ട്‌

ഇപ്പോള്‍ അയല്‍പക്കത്ത്‌ പുതിയ ആള്‍ക്കാര്‍ വന്നു
ആരുടെ ആള്‍ക്കാരാ? കുറിയില്ല -ഹിന്ദുവല്ല
തൊപ്പിയില്ല -കാക്കയല്ല,കുരിശില്ല- അച്ചായനും അല്ല
ഒഹ്‌ എന്നാപ്പിന്നെ പരിചയപ്പെട്ടിട്ടും കാര്യമില്ല

യുക്തിരേഖയും ദേശാഭിമാനിയുമുണ്ട്‌, യുക്തിവാദി തന്നെ
ഒഴിയാന്‍ പറയാം പക്ഷെ കണ്ണൂര്‍കാരാകുമോ? എങ്ങനെ അറിയും?
ചെറിയ പയ്യനോട്‌ ചോദിക്കാം, മോണ്റ്റെ പേരെന്താ? "ജീവന്‍"
എവിടുന്നു വരുന്നു? ഏഴാം ക്ളാസിലെ പാഠ പുസ്തകത്തീന്ന്

മതേതരത്വം പാലിക്കാന്‍ അപ്പോള്‍ തന്നെ അവരെ ഓടിച്ചു വിട്ടു
സന്തോഷ സൂചകമായി അമ്പലത്തില്‍ പുഷ്പാഞ്ചലി
പള്ളിയില്‍ ഖുര്‍ ആന്‍ പാരായണം എന്നിവയും ഞായറാഴ്ച
ഇടയലേഖനവും വായിച്ചു ഞാനും ഹാപ്പി എല്ലാരും ഹാപ്പി

നിരാശകാമുകണ്റ്റെ പക

ഇരുളിണ്റ്റെ ആഴങ്ങളില്‍ നിന്നവള്‍ പൊങ്ങി വന്നു
ഓര്‍മ്മയുടെ നിറകുടം അവളിന്നെനിക്കു നല്‍കി
ഒരു പക്ഷെ ഇന്നിതെന്‍ തോന്നലാകാം
പുലറ്‍കാല സ്വപ്നത്തിന്‍ രൂപമാകാം

കറുത്തൊരാമുഖം വെളുത്തിരുന്നു
ചിരികളില്‍ പ്റേമത്തിന്‍ ഭാവമില്ല
കണ്‍പീലി നനയുന്ന തേങ്ങലില്ല
ചുണ്ടില്‍ പ്രതീക്ഷതന്‍ വാക്കുമില്ല

പണ്ടെന്നോ അവളെന്‍ മോഹമായി
തളിരിട്ടമനസ്സിണ്റ്റെ സ്വപ്നമായി
ഒടുവിലെന്നോ അവള്‍ക്ക്‌ ട്രാന്‍സ്ഫറായി
എണ്റ്റെ ഹ്രിദയത്തില്‍നിന്ന് അവണ്റ്റേതിലേക്ക്‌

ജീവിതം അലക്ഷ്യമായ്‌ കൂവിപ്പായുന്നു
ചെമ്മണ്‍ വഴികളില്‍ ഞാനും കാത്തുനിന്നില്ല
ഒടുവിലിന്നലെ ജീവിതമവള്‍ക്ക്‌ ഉത്തരം കൊടുത്തു
ഒരു നിരാശകാമുകണ്റ്റെ സ്വപ്നത്തില്‍ വന്നുകരയാന്‍